Connect with us

Kerala

ബിജു രമേശിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റാന്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം: ബിജു രമേശിന്റെ തിരുവനന്തപുരത്തെ ഹോട്ടല്‍ പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കി. കൈയേറ്റ ഭൂമിയില്‍ ബിജു രമേശിന്റെ ഹോട്ടല്‍ പൊളിച്ചുമാറ്റാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് കേരളാ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

ഓപ്പറേഷന്‍ അനന്തയുമായി ബന്ധപ്പെട്ട് കിഴക്കേക്കോട്ടയിലെ രാജധാനി ഹോട്ടല്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബിജു രമേശ് ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങിയിരുന്നു. പിന്നീട് സ്റ്റേക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയിരുന്നില്ല. ഇതിനെതിരെയാണ് കേരളാ കോണ്‍ഗ്രസ് രംഗത്തെത്തിയത്. റവന്യൂ വകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും കത്തില്‍ ആരോപിച്ചിരുന്നു.

Latest