Connect with us

Kerala

കോഴിക്കോട് പാളയത്ത് ഒാടയിലിറങ്ങിയ മൂന്ന് പേര്‍ ശ്വാസ‌ം മുട്ടി മരിച്ചു

Published

|

Last Updated

കോഴിക്കോട്: പാളയത്ത് ഒാട വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഒാട്ടോ ഡ്രെെവറും ശ്വാസം മുട്ടി മരിച്ചു. ഒാട്ടോ ഡ്രെെവര്‍ കോഴിക്കോട് സ്വദേശി നൗഷാദ് കരുവാശ്ശേരി, ആന്ധ്രാ സ്വദേശികളായ നരസിംഹം, ഭാസ്കര്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പാളയത്തെ തളി ജയ ഒാഡിറ്റോറിയത്തിന് സമീപത്തെ ജംഗ്ഷനിലുള്ള മാന്‍ ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് ദുരന്തം. അഴുക്കുചാലില്‍ ഓക്‌സിജന്‍ കുറവായതാണ് മരണകാരണമെന്ന് കരുതുന്നു.

palayam2

തൊഴിലാളികളില്‍ ഒരാളാണ് ആദ്യം അഴുക്കുചാലില്‍ ഇറങ്ങിയത്. ഇയാളെ കാണാതായതോടെ മറ്റൊരു കരാ‍ര്‍ തൊഴിലാളി കൂടി ഒാടയിലേക്കിറങ്ങി. ഇയാള്‍ ബോധ രഹിതനായതോടെ കൂടിനിന്നവര്‍ ബഹളം വെച്ചത് കേട്ടാണ് സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കാനെത്തിയ നൗഷാദ് ഇവിടെയെത്തിയത്. ആളുകളുടെ വിലക്ക് വകവെക്കാതെ നൗഷാദും മാന്‍ഹോളിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ നേരത്തെ മാന്‍ ഹോളില്‍ കുടുങ്ങിയവരില്‍ ആരോ നൗഷാദിന്റെ കാലില്‍ പിടിച്ച് മുകളിലേക്ക് ഉയരാന്‍ ശ്രമിച്ചതോടെ നൗഷാദും ഒാടയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 12 അടി താഴ്ചയുള്ള മാന്‍ഹോളില്‍ ഒരു മീറ്ററിലധികം ഉയരത്തില്‍ മലിനജലം കെട്ടിനില്‍ക്കുന്നുണ്ടായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയ ഫയര്‍ഫോഴ്സ് അധികൃതര്‍ക്ക് ഏറെ നേരത്തിന് ശേഷമാണ് മൂവരെയും പുറത്തെടുത്തെടുക്കാനായത്. ആന്ധ്രാ സ്വദേശികളെ പുറത്തെടുത്ത് പതിനഞ്ച് മിനുട്ടിന് ശേഷമാണ് ഒാട്ടോ ഡ്രെെവറെ പുറത്തെടുക്കാനായത്. മൂവരും ആശുപത്രിയിലേക്കുള്ള വഴിവമധ്യേ തന്നെ മരിച്ചിരുന്നു.

ആവശ്യമായ മുന്‍കരുതലുകള്‍ ഒന്നുമില്ലാതെയാണ് താെഴിലാളികള്‍ ഒാടയിലിറങ്ങിയത്. ഏറെക്കാലം തുറക്കാതിരുന്ന ഒാടയില്‍ വിഷവാതകത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇതുപോലും തൊഴിലാളികള്‍ പരിശോധിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Latest