Connect with us

Kerala

നൗഷാദിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: പാളയത്ത് ഓടയില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ഇറങ്ങി മരണം വരിച്ച കരുവാശ്ശേരി സ്വദേശി നൗഷാദിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.നൗഷാദിന്റെ വീട്ടുകാര്‍ക്ക് എന്ത് ആവശ്യമാണെങ്കിലും അത് സര്‍ക്കാര്‍ ഏറ്റെടുക്കും. ആ മനുഷ്യ സ്‌നേഹത്തെ സര്‍ക്കാര്‍ ആദരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നൗഷാദിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന രാവിലെ പത്രം നോക്കിയപ്പോഴാണ് നൗഷാദിന്റെ മരണത്തെ കുറിച്ച് വിശദമായി മനസിലായത്. മറ്റുപരിപാടികള്‍ മാറ്റിവെച്ച് ഉടനെ തന്നെ കോഴിക്കോട്ടേക്ക് തിരിക്കുകയായിരുന്നു.നൗഷാദിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ടത് നമ്മുടെയൊക്കെ ഉത്തരവാദിത്തമാണ്.നൗഷാദിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കും.
നൗഷാദിന്റെ ഉമ്മയ്ക്കും ഭാര്യക്കും സര്‍ക്കാര്‍ ധന സഹായം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest