Connect with us

National

ഹരിയാനയില്‍ പശുവിനെ കടത്തുന്നതിനിടെ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഛണ്ഡിഗഡ്: പശുവിനെ കടത്തുന്നതിനിടെ പോലീസുമായുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം. പിക്കപ് വാനില്‍ പശുവിനെ കടത്തുമ്പോള്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്.

കള്ളക്കടത്തുകാര്‍ കണ്‍ട്രോള്‍ റൂം വാഹനം ഇടിച്ചു തെറിപ്പിക്കുകയും പോലീസിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇതോടെ പോലീസ് തിരിച്ച് വെടിവെച്ചു. ഇതിലാണ് ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. പശുവിനെ കൊല്ലുന്നതും ഇറച്ചിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതും ഹരിയാനയില്‍ ബിജെപി സര്‍ക്കാറാണ് നിയമം മൂലം നിരോധിച്ചത്.

Latest