National
അസഹിഷ്ണുത വളരുന്നെന്ന വാദത്തോട് യോജിക്കാനാകില്ല: ആഭ്യന്തരമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് അസഹിഷ്ണുത വളരുന്നെന്ന വാദത്തോട് യോജിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അസഹിഷ്ണുതയെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഭരണ-പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന ലോക്‌സഭ നിര്‍ത്തിവച്ചു.
നരേന്ദ്രമോദി 800 വര്‍ഷത്തിനിടയിലെ ആദ്യത്തെ ഹിന്ദു ഭരണാധികാരിയാണെന്ന് രാജ്‌നാഥ് സിങ് ഒരു അഭിമുഖത്തില്‍ പറഞ്ഞെന്ന് ഇടത് അംഗമായ മുഹമ്മദ് സലീം പറഞ്ഞതാണ് സഭയില്‍ തര്‍ക്കത്തിനിടയാക്കിയത്. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും സലീം ഇക്കാര്യം തെളിയിക്കണമെന്നും രാജ്‌നാഥ് വെല്ലുവിളിച്ചു. അല്ലാത്തപക്ഷം അദ്ദേഹം മാപ്പ് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിനിടയിലെ ഏറ്റവും വേദനാജനകമായ ആരോപണമാണിതെന്നും രാജ്‌നാഥ് പറഞ്ഞു.
---- facebook comment plugin here -----