Ongoing News
രഞ്ജി ട്രോഫി: കേരളത്തിന് ആറ് വിക്കറ്റ് തോല്‍വി

പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന് തോറ്റു. 4.3 ഓവറിലാണ് ഹിമാചല്‍ വിജയം നേടിയത്. രണ്ടാമിന്നിംഗ്‌സില്‍ ഹിമാചല്‍ പ്രദേശിന് ജയിക്കാന്‍ 24 റണ്‍സ് മാത്രം മതിയായിരുന്നു എങ്കിലും ഹിമാചല്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി.
ഒന്നാമിന്നിംഗ്‌സ് ലീഡ് വഴങ്ങിയ കേരളം രണ്ടാമിന്നിംഗ്‌സില്‍ 83 റണ്‍സിന് ഓള്‍ഔട്ടായതാണ് ഹിമാചലിന്റെ ജയം എളുപ്പമാക്കിയത്. ഇടങ്കയ്യന്‍ സ്പിന്നര്‍ ബിപുല്‍ ശര്‍മയാണ് രണ്ടാമിന്നിംഗ്‌സില്‍ കേരളത്തെ തകര്‍ത്ത്. 10.2 ഓവറില്‍ 33 റണ്‍സിന് ആറ് വിക്കറ്റാണ് ബിപുല്‍ വീഴ്ത്തിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെയാണ് രണ്ടാമിന്നിംഗ്‌സിലും കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. 19 റണ്‍സാണ് സഞ്ജുവിന്റെ സംഭാവന. രോഹന്‍ പ്രേം 15 ഉം മുഹമ്മദ് അസറുദ്ദീനും റോബര്‍ട്ടും 14 റണ്‍സ് വീതവും നേടി.
---- facebook comment plugin here -----