Connect with us

Gulf

മണ്ണിലും വിണ്ണിലും വര്‍ണങ്ങള്‍ വിതറി ദേശീയദിനം

Published

|

Last Updated

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം ദേശീയ ദിനാഘോഷ ചടങ്ങില്‍
national day 2

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യുഎ ഇ എക്‌സ്‌ചേഞ്ച് ആസ്ഥാന പരിസരത്ത് കേക്ക് മുറിക്കുന്നു

ദുബൈ: സമൂഹ സഹവര്‍ത്തിത്വത്തില്‍ ലോകത്തിന് മാതൃകയായ യു എ ഇ 44-ാം ദേശീയദിനം കൊണ്ടാടി. സ്വദേശികളും വിദേശികളും ഒരേപോലെ യു എ ഇ ഭരണാധികാരികള്‍ക്ക് ആശംസകളറിയിച്ചു. പല സ്ഥലങ്ങളിലും പരേഡുകളും കൂട്ടായ്മകളും നടന്നു. അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ തെരുവുകളിലും ഓഫീസുകളിലും തിരക്ക് കുറവായിരുന്നു. അതേസമയം ഉദ്യാനങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കനത്ത തിരക്ക് അനുഭവപ്പെട്ടു.
ഇത്തവണ സാമൂഹിക മാധ്യമങ്ങളില്‍ ആശംസാപ്രവാഹം തന്നെയുണ്ടായി. ബഹുവര്‍ണ ചിത്രങ്ങളോടെയാണ് പലരും ആശംസകള്‍ പോസ്റ്റ് ചെയ്തത്. ഗൂഗിള്‍ യു എ ഇയുടെ പതാക വര്‍ണത്തോടെയാണ് ഇന്നലെ പ്രത്യക്ഷപ്പെട്ടത്. നിരവധി ഇന്ത്യന്‍ സംഘടനകള്‍ അടുത്തയാഴ്ച വരെ ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. യു എ ഇക്ക് ഇന്ത്യന്‍ പ്രസിഡന്റ് പ്രണാബ് കുമാര്‍ മുഖര്‍ജി ആശംസ അറിയിച്ചു.
ഒരാഴ്ച മുമ്പാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. ഒരാഴ്ചകൂടി നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്.
അബുദാബി: ഹംദാന്‍ സ്ട്രീറ്റിലെ ആസ്ഥാന പരിസരത്ത് യു എ ഇ എക്‌സ്‌ചേഞ്ച് ദേശീയദിനം ആഘോഷിച്ചു. പ്രസിഡന്റ് വൈ സുധീര്‍ കുമാര്‍ ഷെട്ടി, സി ഇ ഒ പ്രമോദ് മാങ്ങാട് പങ്കെടുത്തു.
മീന പച്ചക്കറി മാര്‍ക്കറ്റിലെ മലയാളി വ്യാപാരികളൊരുക്കിയ ആഘോഷത്തില്‍ മധുരപലഹാരങ്ങളും പായസ വിതരണവും നടത്തി. ശാഫി കൈത്തക്കര, എല്‍ ടി ബശീര്‍, ശാഫി തിരൂര്‍, വി ഐ ഹസ്സന്‍, മുഹമ്മദ് കരിപ്പോള്‍ നേതൃത്വം നല്‍കി.
അബുദാബി: കെ എസ് സി സംഘടിപ്പിച്ച സൈക്കിള്‍ റാലി അബുദാബി എമിറേറ്റ് പാലസിനൂ മുന്നില്‍ നിന്നും ആരംഭിച്ച് കോര്‍ണിഷിലൂടെ മീനയില്‍ എത്തി തിരിച്ച് എമിറേറ്റ്‌സ് പാലസിനു മുന്നില്‍ സമാപിച്ചു. രാവിലെ 9.30ന് എന്‍ വി മോഹനന്‍ റാലി ഉദ്ഘാടനം ചെയ്തു. മധു പരവൂര്‍, അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. വനിതകളടക്കം നൂറിലേറെ പേര്‍ പങ്കെടുത്തു.

റാസല്‍ ഖൈമ മര്‍കസ് സല്‍മാനുല്‍ ഫാരിസില്‍ ദേശീയ ദിനാഘോഷചടങ്ങില്‍ വിദ്യാര്‍ഥികള്‍

റാസല്‍ ഖൈമ മര്‍കസ് സല്‍മാനുല്‍ ഫാരിസില്‍ ദേശീയ
ദിനാഘോഷചടങ്ങില്‍ വിദ്യാര്‍ഥികള്‍

മുസഫ്ഫ: ലൈഫ് കെയര്‍ ആശുപത്രിയില്‍ ദേശീയ ദിനവും അനുസ്മരണ ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആശുപത്രി ജീവനക്കാരും മുസഫ്ഫയിലെ എമിറേറ്റ്‌സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി, ഷൈനിംഗ് സ്റ്റാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. വി പി എസ് ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ എസ് കെ അബ്ദുല്ല പ്രസംഗിച്ചു.
ദുബൈ: കോഴിക്കോട് ജില്ലാ പ്രവാസി ഐക്യദാര്‍ഡ്യ സംഗമം നടത്തി. ഇന്ത്യന്‍ കോണ്‍സുല്‍ രാജു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ബേപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. നജീദ്, അമന്‍ജീത് സിംഗ് വിശിഷ്ടാതിഥികളായിരുന്നു. മോഹന്‍ എസ് വെങ്കിട്ട്, എ കെ ഫൈസല്‍ മലബാര്‍, എം പി രാമചന്ദ്രന്‍, അന്‍സാരി പയ്യാമ്പലം, ബാബു പീതാംബരന്‍ പ്രസംഗിച്ചു.

ഖിസൈസില്‍ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയദിന റാലി

ഖിസൈസില്‍ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയദിന റാലി

റാസല്‍ ഖൈമ: ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ ദിനാഘോഷവും ഐക്യദാര്‍ഡ്യ പ്രതിജ്ഞയുമെടുത്തു. ഈ രാജ്യത്തിന്റെ അഖണ്ഡതക്കും അഭിവൃദ്ധിക്കും സമാധാനത്തിനും പുരോഗതിക്കും ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോ. ബേബി മാത്യു പറഞ്ഞു.
ഡോ. നിഷാം അധ്യക്ഷത വഹിച്ചു. നജുമുദ്ദീന്‍, ഡോ. മാത്യു, ഡോ. പ്രേം കുര്യാക്കോസ്, ഡോ. ജോര്‍ജ്, സുമേഷ് മടത്തില്‍, ഡോ. അജിത്, പദ്മരാജ്, സുരേഷ് നായര്‍, മഹ്‌റൂഫ്, നാസര്‍ പെരുമ്പിലാവ്, സേതുനാഥ്, രഘു നന്ദന്‍, നാസര്‍ ഇരിക്കൂര്‍, അറാഫത്ത്,ജോളി ആന്റണി, അമ്പലപുഴ ശ്രീകുമാര്‍ സംസാരിച്ചു.

യു എ ഇ 44-ാം ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ പാം ഐലന്റിന് മുകളില്‍ അഭ്യാസ പ്രകടനം

യു എ ഇ 44-ാം ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ പാം ഐലന്റിന് മുകളില്‍ അഭ്യാസ പ്രകടനം

റാസല്‍ ഖൈമ: മര്‍കസ് സല്‍മാനുല്‍ ഫാരിസിയില്‍ യു എ ഇ യുടെ 44-ാം ദേശീയ ദിന ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. മദ്‌റസാ വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു. പകര അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അശ്‌റഫ് ഉമരി ഉദ്ഘാടനം ചെയ്തു. എം പി ഹസ്സന്‍ ഹാജി, സമീര്‍ അവേലം, മുസ്തഫ കൂടല്ലൂര്‍, ഇബ്‌റാഹീം മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ അന്‍വരി, നൗഫല്‍ നൂറാനി, അബൂബക്കര്‍ ചേലക്കര പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest