Kerala
സംസ്ഥാനത്ത് മൂന്നാം മുന്നണിയുണ്ടാകുമെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി മൂന്നാംമുന്നണിയുണ്ടാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍ഡിഎഫുമായും യുഡിഎഫുമായും കൂടിക്കാഴ്ചയ്ക്കില്ല. സമാന കാഴ്ചപ്പാടുള്ളവരുമായി ചേരും. എസ്എന്‍ഡിപി രൂപീകരിക്കുന്ന പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റും ഉണ്ടാകും. നേതൃത്വത്തില്‍ താന്‍ വേണമോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വി എസ് അച്യുതാനന്ദന്‍ അഴിമതിരഹിത പ്രവര്‍ത്തനം തുടങ്ങേണ്ടത് സ്വന്തം വീട്ടില്‍നിന്നാണ്. വി എസിന്റേയും മക്കളുടേയും സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
---- facebook comment plugin here -----