Connect with us

National

പാര്‍ലമെന്റംഗമായി മൂന്ന് വര്‍ഷത്തിന് ശേഷം സച്ചിന്‍ ആദ്യ ചോദ്യം ചോദിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസഭാ അംഗമായതിന് ശേഷം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആദ്യമായി ചോദ്യം ചോദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടായിരുന്നു സച്ചിന്റെ ചോദ്യം. 2012ലാണ് സച്ചിന്‍ രാജ്യസഭയില്‍ അംഗമായത്.

സബര്‍ബന്‍ മേട്രോ ട്രെയിന്‍ സര്‍വീസുകളെ പ്രത്യേക മേഖലയായി പരിഗണിക്കുന്നതിനെക്കുറിച്ചായിരുന്നു സച്ചിന്റെ ചോദ്യം. എഴുതിക്കൊണ്ടുവന്ന ചോദ്യത്തിന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ എഴുതിക്കൊണ്ടുവന്ന മറുപടി തന്നെ നല്‍കി. ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും സച്ചിന്‍ ചോദ്യം ഉന്നയിച്ചു. സച്ചിന്‍ രാജ്യസഭയിലെ ചര്‍ച്ചകളില്‍ പങ്കാളിയാകാത്തതും എംപി ഫണ്ട് വിനിയോഗിക്കാതിരുന്നതും നേരത്തെ വിമര്‍ശവിധേയമായിരുന്നു.