Ongoing News
പൂനെയും രാജ്‌ക്കോട്ടും ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പൂനെയേയും രാജ്‌കോട്ടിനേയും പുതിയ ടീമുകളായി ഉള്‍പ്പെടുത്തി. കോഴ വിവാദത്തെ തുടര്‍ന്ന് പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും പകരക്കാരായാണ് ബിസിസിഐ രണ്ട് ടീമുകളെ പ്രഖ്യാപിച്ചത്. പൂനെയെ 16 കോടി രൂപക്ക് സഞ്ജീവ് ഗോയങ്കയും രാജ്‌കോട്ടിനെ 10 കോടി രൂപക്ക് ഇന്‍ഡക്‌സ് മൊബൈലുമാണ് ലേലംകൊണ്ടത്.
ചെന്നൈ, രാജസ്ഥാന്‍ ടീമുകളില്‍ നിന്ന് അഞ്ച് താരങ്ങളെ ഇരു ടീമുകള്‍ക്ക് തിരഞ്ഞെടുക്കാം. ഡിസംബര്‍ 15നായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. 21 കമ്പനികള്‍ പുതിയ ടീമുകള്‍ക്കായി രംഗത്തുണ്ടായിരുന്നു.
---- facebook comment plugin here -----