Kerala
ബാര്‍കോഴ: മന്ത്രി കെ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന് കോടതി ഉത്തരവ്
തൃശൂര്‍: ബാര്‍കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹരജിയിലാണ് കോടതി നടപടി.
മന്ത്രി ബാബുവിനും ബിജു രമേശിനുമെതിരെ അന്വേഷണം നടത്തി ജനുവരി 23നകം റിപ്പോര്‍ട്ട് മസര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനായ
ജോര്‍ജ് വട്ടക്കുളമാണ് ഹരജി നല്‍കിയത്. ബിജു രമേശ് ബാബുവിന് കോഴയായി 50 ലക്ഷം നല്‍കിയെന്ന ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
---- facebook comment plugin here -----