Connect with us

National

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

Published

|

Last Updated

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഇസ് ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ എത്തുകയെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. രണ്ട് ദിവസത്തെ പാക് സന്ദര്‍ശനത്തിനായി ഇസ്ലാമാബാദില്‍ എത്തിയ സുഷമാ സ്വരാജ് പാക് ചാനലായ ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയോടൊപ്പം താനും അടുത്ത വര്‍ഷം പാക്കിസ്ഥാനിലെത്തുമെന്നും അവര്‍ പറഞ്ഞു. നേരത്തെ റഷ്യയിലെ ഉഫയില്‍ നടന്ന ഷാംഗ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കവെ പാക് പ്രധാനമന്ത്രി, നരേന്ദ്ര മോഡിയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിരുന്നു.

അഫ്ഗാനിസ്ഥാനിലെ സമാധാന വിഷയം ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് സുഷമ സ്വരാജ് പാക്കിസ്ഥാനില്‍ എത്തിയത്. 2012ല്‍ അന്നത്തെ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.