Connect with us

National

നാഷണല്‍ ഹൈറാള്‍ഡ് കേസ്: ജാമ്യം തേടില്ലെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഇങ്ങനെയൊരു കേസില്‍ ജയിലില്‍ പോകണമെങ്കില്‍ അതിന് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ കേസില്‍ കുറ്റാരോപിതരായ സോണിയാ ഗാന്ധി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മോത്തിലാല്‍ വോറ തുടങ്ങിയവര്‍ ജാമ്യാപേക്ഷ നല്‍കും. ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സോണിയയും രാഹുലും അടക്കമുള്ളവരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്‍നിശ്ചയിച്ച ചില പരിപാടികളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്ന് ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഈ മാസം 19ലേക്ക് കേസ് മാറ്റിവച്ചിരുന്നു. കോടതിയില്‍ ഹാജരാകാനുള്ള ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി ഉത്തരവ് റദ്ദാക്കാണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.