Connect with us

Sports

ഗവാസ്‌കര്‍ സച്ചിനേക്കാള്‍ മികച്ച താരം: ഇമ്രാന്‍ ഖാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ സുനില്‍ ഗവാസ്‌കറാണെന്ന് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഇമ്രാന്‍ ഖാന്‍. വെസ്റ്റിന്‍സിന്റെ നാല് ലോകോത്തര പേസ് ബൗളര്‍മാരെ സധൈര്യം നേരിട്ടിട്ടുള്ള കളിക്കാരനാണ് ഗവാസ്‌കര്‍. സ്വന്തം രാജ്യത്ത് കപില്‍ദേവ് വരുന്നതുവരെ മറ്റൊരു ലോകോത്തര പേസ് ബൗളര്‍ പോലുമില്ലാതിരുന്ന കാലഘട്ടത്തിലായിരുന്നു അതെന്നും 1992ല്‍ പാക്കിസ്ഥാന് ലോകകിരീടം നേടിക്കൊടുത്ത ക്യാപ്റ്റന്‍ കൂടിയായ ഇമ്രാന്‍ പറഞ്ഞു. “അജണ്ട ആജ്തക്” പരിപാടിയില്‍ കപില്‍ദേവിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡെന്നിസ് ലില്ലി, സഹീര്‍ അബ്ബാസ്, മജീദ് ഖാന്‍, ജാവേദ് മിയാന്‍ദാദ് തുടങ്ങിയ ലോകോത്തര ബൗളര്‍മാരെ നേരിട്ടാണ് ഗവാസ്‌കര്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കാള്‍ മഹാനായ കളിക്കാരനാണ് അദ്ദേഹം.
ഗവാസ്‌കര്‍ കളിച്ചതുപോലെയുള്ള ഇന്നിംഗ്‌സുകള്‍ സച്ചിന് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നുവെച്ച് സച്ചിന്റെ നേട്ടങ്ങളെ വിലകുറച്ചു കാണുന്നില്ല. വിവിധ കാലഘട്ടങ്ങളില്‍ കളിച്ചിട്ടുള്ള കളിക്കാരെ താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല.
പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ അബ്ദുള്‍ ഖാദിര്‍ ഷെയ്ന്‍ വോണിനെക്കാളും അനില്‍ കുംബ്ലെയെക്കാളും മികച്ച ബൗളറായിരുന്നു. അബ്ദുള്‍ ഖാദിറിന്റെ കാലഘട്ടത്തില്‍ ലെഗ് സ്പിന്നറെ ഫ്രണ്ട് ഫൂട്ടില്‍ കളിച്ചാല്‍ എല്‍ ബി ഡബ്ല്യു അനുവദിച്ചിരുന്നില്ല. എന്നാല്‍ ഷെയ്ന്‍ വോണിന്റെ കാലഘട്ടമെത്തുമ്പോഴേക്കും ഈ നിയമം മാറുകയാണുണ്ടായത്. ഇത്തരത്തില്‍ ഒരുപാട് വിക്കറ്റുകള്‍ വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ഖാദിറിന്റെ കാലത്തും ഈ നിയമമുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഒരുപാട് വിക്കറ്റുകള്‍ സ്വന്തമാക്കുമായിരുന്നു. ഒരു ലോകഇലവനെ തിരഞ്ഞെടുക്കേണ്ടിവന്നാല്‍ ധോണിയെയാകും വിക്കറ്റ് കീപ്പറാക്കുകയെന്നും ഇമ്രാന്‍ പറഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍ ആശ്രയിക്കാവുന്ന കളിക്കാരനാണ് ധോണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest