Connect with us

Ongoing News

മഹേന്ദ്ര സിങ് ധോണി പൂനെയില്‍

Published

|

Last Updated

മുംബൈ: അടുത്ത ഐപില്‍ സീസണിലേക്കുള്ള ലേലത്തില്‍ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ് ധോണിയെ പൂനെ ടീം സ്വന്തമാക്കി. 12.5 കോടി രൂപയ്ക്കാണ് പൂനെ ധോണിയെ സ്വന്തമാക്കിയത്. സുരേഷ് റെയ്‌നയെ 12.5 കോടിക്ക് രാജ്‌ക്കോട്ടും സ്വന്തമാക്കി. ഇരു ടീമുകളും അഞ്ച് താരങ്ങളെയാണ് സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ നിന്ന് പുറത്താക്കിയ ചെന്നൈ, രാജസ്ഥാന്‍ താരങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയ പൂനെ, രാജ്‌ക്കോട്ട് ടീമുകള്‍ക്കായി ലേലം നടത്തിയത്. ലേലത്തിന്റെ ആദ്യഘട്ടത്തില്‍ അഞ്ച് വീതം താരങ്ങളെ സ്വന്തമാക്കാനായിരുന്നു ഇരു ടീമുകള്‍ക്കും അവസരമുണ്ടായിരുന്നത്.

പൂനെ സ്വന്തമാക്കിയ താരങ്ങള്‍
എം എസ് ധോനി- 12.5 കോടി രൂപ
അജിന്‍ക്യ രഹാനെ- 9.5 കോടി
രവിചന്ദ്ര അശ്വിന്‍- 7.5 കോടി
സ്റ്റീവ് സ്മിത്ത്- 5.5 കോടി
ഫാഫ് ഡുപ്ലെസി- 4 കോടി.

രാജ്‌ക്കോട്ട് സ്വന്തമാക്കിയ താരങ്ങള്‍
സുരേഷ് റെയ്‌ന- 12.5 കോടി
രവീന്ദ്ര ജഡേജ- 9.5 കോടി
ആര്‍ അശ്വിന്‍- 7.5 കോടി
ജെയിംസ് ഫോക്‌നര്‍- 5.5 കോടി
ഡ്വയിന്‍ ബ്രാവോ- 4 കോടി.

Latest