Kerala
ഗുജറാത്ത് കലാപബാധിതര്‍ക്ക് മാലിന്യക്കൂമ്പാരത്തില്‍ വീട് വെച്ച് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് ഇ.ടി
കോഴിക്കോട്: ഗുജറാത്ത് കലാപബാധിതര്‍ക്ക് മാലിന്യക്കൂമ്പാരത്തില്‍ വീട് വെച്ച് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. വീട് പണിയുന്ന സമയത്ത് അവിടെ മാലിന്യക്കൂമ്പാരം ഉണ്ടായിരുന്നില്ല. വീടുകളുടെ പണി ഒരു ട്രെസ്റ്റിനെയാണ് ഏല്‍പ്പിച്ചതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗുജറാത്ത് കലാപബാധിതര്‍ക്ക് വീട് വെച്ച്‌നല്‍കിയത് മാലിന്യക്കൂമ്പാരത്തിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഇടി മുഹമ്ദ് ബഷീര്‍ രംഗത്തെത്തിയത്.
“2005ന് ശേഷം ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലുകള്‍ എങ്ങനെയാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്” എന്ന വിഷയത്തില്‍ അഹമ്മദാബാദ് സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന സഹീദ് റൂമിയും പത്രപ്രവര്‍ത്തകയായ ഫസീല മെഹറും നടത്തിയ അന്വേഷണമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ഗുജറാത്ത് കലാപത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട നൂറുകണക്കിന് കുടുംബങ്ങള്‍ക്കായി വിവിധ സംഘടനകള്‍ പണിതുകൊടുത്ത 86 കോളനികള്‍ പഠനത്തിന്റെ ഭാഗമായി സന്ദര്‍ശിച്ച വേളയിലാണ് ഏറ്റവും വൃത്തിഹീനമായ സ്ഥലത്ത് മുസ്‌ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റി നല്‍കിയ “ബൈത്തുല്ലഅന”/ശാപ ഭവനങ്ങള്‍ എന്നുവിളിക്കാവുന്ന വീടുകള്‍ ഇവര്‍ കണ്ടെത്തിയത്.