Kerala
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ പരോക്ഷ വിമര്‍ശം. കെ കരുണാകരനുമായി താരതമ്യം ചെയ്താണ് വീക്ഷണത്തിന്റെ ഒളിയമ്പ്. ഘടകക്ഷികളെ അനര്‍ഹമായത് അവകാശപ്പെടാനും കൈയിട്ടുവാരാനും കരണാകരന്‍ അനുവദിച്ചില്ലെന്ന് മുഖപ്രസംഗം പറയുന്നു. കോണ്‍ഗ്രസിനെ പെരുവഴിയിലെ ചെണ്ടപോലെ കൊട്ടാന്‍ ആരെയും കരുണാകരന്‍ അനുവദിച്ചില്ല. എല്ലാ സാമുദായിക സംഘടനകളുമായും തുല്യ അടുപ്പം കാണിച്ചത് കരണാകരന്‍ മാത്രമാണ്. എല്ലാ മത-സാമുദായിക സംഘടകനകളുമായും ചുമലില്‍ തട്ടിയുള്ള സൗഹൃദമായിരുന്നു കാലില്‍ തൊട്ടുള്ള വിധേയത്വമായിരുന്നില്ല കരുണാകരന്റേതെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
കരണാകരന്റെ ആജ്ഞകളെ ധിക്കരിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ധൈര്യപ്പെട്ടിരുന്നില്ല. തലയിരിക്കുമ്പോള്‍ വാലാടുന്ന രീതി കരുണാകരന്‍ ഒരിക്കലും വെച്ചുപൊറുപ്പിച്ചിട്ടില്ലെന്നും മുഖപ്രസംഗം പറയുന്നു.