Ongoing News
വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കാളും
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പാണ് വാട്‌സ് ആപ്പ്. ഒരു മാസം 900 മില്യന്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ മെസ്സേജിംഗ് രംഗത്തെ എതിരാളികളായ സ്‌കൈപ്പ്, ഹാംഗ്ഔട്ട് തുടങ്ങിയവക്ക് ഉള്ള ഒരു സുപ്രധാന ഫീച്ചര്‍ വാട്‌സ് ആപ്പിന് ഇല്ല. അതായത് വീഡിയോ കാളിംഗ്. എന്നാല്‍ ഇനി ആ പോരായ്മ പഴങ്കഥയാകും. വാട്‌സ് ആപ്പില്‍ വീഡിയോ കാള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് കമ്പനി. ഇതിന്റെ പരീക്ഷണം ആരംഭിച്ചതായി ടെക് സൈറ്റുകള്‍ പറയുന്നു. വാട്‌സ് ആപ്പില്‍ വീഡിയോ കാള്‍ ഉപയോഗിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടും ലീക്കായിട്ടുണ്ട്. ഒരുജര്‍മന്‍ വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
വാട്‌സ് ആപ്പിന്റെ ഐ ഒ എസ് വെര്‍ഷന്റെ സ്‌ക്രീന്‍ഷോട്ടാണ് പുറത്തായത്. 2.12.16.2 വെര്‍ഷന്റെ ചിത്രമാണ് ഇതെന്ന് വെബ്‌സൈറ്റ് പറയുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ വാട്‌സ്ആപ്പിന്റെ ഐഒഎസ് വെര്‍ഷനിം വീഡിയോകോള്‍ ലഭ്യമാകുമെന്നാണ് സൂചന. മാര്‍ച്ച് മാസത്തോടെ ആന്‍ഡ്രോയിഡിലും തുടര്‍ന്ന് ബ്ലാക്‌ബെറി, വിന്‍ഡോസ് പ്ലാറ്റ്‌ഫോമുകളിലും ഈ സൗകര്യം ലഭ്യമാകും.
യൂസര്‍ഫേസിലും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒരേസമയം ഒന്നിലധികം ചാറ്റ് വിന്‍ഡോകള്‍ കാണാന്‍ കഴിയും വിധമുള്ള യുഐ പരിഷ്‌കരണമാണ് വരാനിരിക്കുന്നത്.