National
സിപിഐഎം പ്ലീനത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം
കൊല്‍ക്കത്ത: സിപിഐഎം പ്ലീനത്തിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകും. ബ്രിഗേഡ് മൈതാനത്ത് 12 ലക്ഷത്തിലേറെപ്പോര്‍ പങ്കെടുക്കുന്ന റാലിയോടെയായിരിക്കും പ്ലീനത്തിന് തുടക്കമാകുക. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്ലീനത്തില്‍ പ്രമേയം അവതരിപ്പിക്കും. സിപിഐഎം പിബി അംഗങ്ങള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് കൊല്‍ക്കത്ത പ്ലീനത്തില്‍ അവതരിപ്പിക്കേണ്ട കരട് പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രമോദ്ദാസ് ഗുപ്തഭവനില്‍ 28 മുതല്‍ 31 വരെ നടക്കുന്ന പ്ലീനം ചര്‍ച്ചകള്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടപ്പിക്കുന്നത്. ആകെ 443 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും 88 പേര്‍ വീതമാണുള്ളത്. സിപിഎമ്മിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ദേശീയ പ്ലീനമാണ് കൊല്‍ക്കത്തയില്‍ നടക്കുന്നത്. 1968ല്‍ ബര്‍ദ്വാനിലും 1978ല്‍ സാല്‍ക്കിയയിലുമാണ് ഇതിനുമുമ്പ് പ്ലീനം നടന്നത്.