International
ഇന്ത്യ-പാക് ചര്‍ച്ച: അമിത പ്രതീക്ഷ വേണ്ടെന്ന് സര്‍താജ് അസീസ്
ഇസ്‌ലാമാബാദ്: അടുത്ത മാസം നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാനാകുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ പാകിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ-പാക് സമാധാന ശ്രങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരണം. സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വരുത്താനുള്ള നടപടികളായിരിക്കും ആദ്യം ചര്‍ച്ച ചെയ്യുക. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താനാണ് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ശ്രമിക്കുന്നത്. ലാഹോറില്‍ നടന്ന മോദി-ശരീഫ് കൂടിക്കാഴ്ചയിലാണ് അടുത്ത മാസത്തെ സെക്രട്ടറിതല ചര്‍ച്ച തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.