International
റമാദി നഗരം തീവ്രവാദികളില്‍ നിന്ന് ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു
ബാഗ്ദാദ്: ഇസില്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായ റമാദി നഗരം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. ആഴ്ചകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് സൈന്യം നിയന്ത്രണം പിടിച്ചെടുത്തത്. കഴിഞ്ഞ മെയിലായിരുന്നു തീവ്രവാദികള്‍ റമാദി നഗരം പിടിച്ചെടുത്തത്.
റമാദി നഗരം പിടിച്ചെടുത്തത് വലിയ നേട്ടമായാണ് ഇസില്‍ അവകാശപ്പെട്ടത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയാണ് റമാദി നഗരം. 2014ല്‍ തന്നെ റമാദിയുടെ ഒരുഭാഗം തീവ്രവാദികള്‍ കൈവശപ്പെടുത്തിയിരുന്നു. റമാദി ഇപ്പോള്‍ പൂര്‍ണമായും സൈനിക നിയന്ത്രണത്തിലായെന്ന് സേനാ വക്താവ് സബാഹ് അല്‍ നുമാനി അറിയിച്ചു.
അതേസമയം ഇപ്പോഴും സൈന്യവും തീവ്രവാദികളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. സൈന്യത്തിനെതിരെ ചാവേറാക്രമണമാണ് തീവ്രവാദികള്‍ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവത്തസത്തിനിടെ 50ല്‍ അധികം തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു.
---- facebook comment plugin here -----