Kerala
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരത്തിനായി കേരളത്തിലെത്തുന്നു

തിരുവനന്തപുരം: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പന്തുതട്ടാനായി കേരളത്തിലെത്തും. തിരുവനന്തപുരത്ത് നടക്കുന്ന പോര്‍ച്ചുഗലിന്റെ സൗഹൃദ മത്സരത്തിനായാണ് കേരളത്തിലെത്തുന്നത്. കാര്യവട്ടം രാജ്യാന്തര സ്‌റ്റേഡിയത്തിലായിരിക്കും മത്സരം. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. മത്സരത്തീയതിയും എതിര്‍ ടീമിനേയും പിന്നീട് അറിയിക്കും.
ഇത്തവണത്തെയും ലോകഫുട്‌ബോളര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയില്‍ ക്രിസ്റ്റ്യാനോ ഇടംപിടിച്ചിട്ടുണ്ട്. മെസ്സി, നെയ്മര്‍ എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങള്‍. നിലവിലെ ലോക ഫുട്‌ബോളറാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍.