Connect with us

Kerala

എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സില്‍ 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് വിജിലന്‍സ്

Published

|

Last Updated

തിരുവനന്തപുരം: എസ് എന്‍ ഡി പി യോഗം നേതൃത്വം നല്‍കുന്ന മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ 80 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. സംഭവവുമായി ബന്ധപ്പെട്ട ഈ മാസം 11ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേടുകള്‍ സംബന്ധിച്ച് നേരത്തെ സര്‍ക്കാറിനെ അറിയച്ചിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചു. ഓഡിറ്റും രഹസ്യ പരിശോധനയും നടത്തിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്തിയതെന്നും വിജിലന്‍സ് സംഘം വ്യക്തമാക്കി.

Latest