Kerala
ബാര്‍കോഴക്കേസ്: മന്ത്രി ബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷന്‍ ആരംഭിച്ചു
കൊച്ചി: ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരായ ത്വരിതാന്വേഷണം ആരംഭിച്ചു. വിജിലന്‍സ് എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജനുവരി 23ന് അന്വേഷണ സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവിലാണ് നടപടി.
നാളെ മുതലായിരിക്കും പരാതിക്കാരില്‍ നിന്ന് തെളിവെടുപ്പ് നടത്തുക. കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹരജിയിലാണ് കോടതി ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടത്. ബാബുവിന് 50 ലക്ഷം രൂപ കോഴ നല്‍കിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----