International
ലോക പൊലീസാകാന്‍ അമേരിക്ക ശ്രമിക്കേണ്ടതില്ല: ബരാക് ഒബാമ
വാഷിങ്ടണ്‍: ലോകത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ലോക പൊലീസാവാന്‍ അമേരിക്ക ശ്രമിക്കേണ്ടതില്ലെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യം അമേരിക്ക തന്നെയാണ്. അമേരിക്കയുടെ ഏറ്റവും നല്ല മുഖമായിരിക്കണം ലോകം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ഓഫ് ദ യൂണിയനില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തുകയായിരുന്നു ഒബാമ.
ഇസില്‍ തീവ്രവാദികളെ വേരോടെ പിഴുത് കളയും. ഇസിലിനെതിരായ പോരാട്ടം മൂന്നാം ലോക മഹായുദ്ധമല്ല. ഇസില്‍ യു എസിന് ഭീഷണിയല്ല.കൊലയാളികളെന്നോ മതഭ്രാന്തരെന്നോ എന്നാണ് അവരെ വിളിക്കേണ്ടത്. എന്നാല്‍ മുസ്‌ലിംകളെ അവഹേളിച്ചത് കൊണ്ടോ, മസ്ജിദുകള്‍ തകര്‍ത്തത് കൊണ്ടോ കുട്ടികളെ ഭയപ്പെടുത്തിയത് കൊണ്ടോ രാജ്യം സുരക്ഷിതമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷത്തോടെ പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്ന ഒബാമയുടെ കോണ്‍ഗ്രസിലെ അവസാനത്തേയും എട്ടാമത്തേയും പ്രസംഗമാണിത്. തന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഒബാമയുടെ പ്രസംഗം. ഇരുസഭകളിലേയും അംഗങ്ങള്‍ പ്രസിഡന്റിന്റെ വാര്‍ഷിക പ്രഭാഷണത്തിനായി എത്തി. 30 ലക്ഷത്തോളം പേര്‍ പ്രസംഗം ലൈവായി കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.