Connect with us

International

പാക്കിസ്ഥാനെ ദ്രോഹിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യയോട് മുശര്‍റഫ്

Published

|

Last Updated

കറാച്ചി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെ ദ്രോഹിക്കാന്‍ ശ്രമിച്ചാല്‍ ഇന്ത്യ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുശര്‍റഫ്. എക്കാലത്തും വേട്ടയാടപ്പെടുന്ന തരത്തിലുള്ള കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരികയെന്നും സാമാ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ മുശര്‍റഫ് വ്യക്തമാക്കി.

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ജയ്‌ഷേ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍ ആണെന്ന് ഇന്ത്യ ആരോപണമുന്നയിച്ച സാഹചര്യത്തിലാണ് മുഷര്‍റഫിന്റെ ഭീഷണി. ഇന്ത്യയെ വേദനിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അതിനേക്കാള്‍ വലിയ വേദന സൃഷ്ടിക്കുന്ന തരത്തില്‍ തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ തിരിച്ചടി എപ്പോള്‍, എങ്ങനെ വേണമെന്ന കാര്യം തങ്ങള്‍ തീരുമാനിക്കുമെന്നും പരീക്കര്‍ വ്യക്തമാക്കിയിരുന്നു.