Connect with us

National

ഐപിഎല്‍ വാതുവെപ്പ്: അജിത് ചാന്ദ്‌ലക്ക് ആജീവനാന്ത വിലക്ക്

Published

|

Last Updated

അജിത് ചാന്ദ്‌ല

മുംബൈ: 2013 ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഇന്ത്യന്‍ താരം അജിത് ചാന്ദ്‌ലക്ക് ആജീവനാന്ത വിലക്ക്. മറ്റൊരു താരം ഹികേന്‍ ഷാക്ക് അഞ്ച് വര്‍ഷത്തേക്കും വിലക്ക് ഏര്‍പ്പെടുത്തി. ബിസിസിഐ അച്ചടക്ക സമിതിയുടെതാണ് നടപടി. ഹരിയാനയില്‍ നിന്നുള്ള ഓഫ് സ്പ്പിന്നറാണ് അജിത് ചാന്ദ്‌ല.

ചാന്ദ്‌ലയോടൊപ്പം കുറ്റാരോപിതനായ പാക്കിസ്ഥാനി അംപയര്‍ അസദ് റഊഫിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ബിസിസിഐ ഫെബ്രുവരി 12 വരെ നീട്ടിവെച്ചു. ഫെബ്രുവരി ഒന്‍പതിനകം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് അസദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നേരിട്ട് ഹാജരാകാന്‍ അസദിന് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ല. പകരം അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിസിസിഐക്ക് കത്തയക്കുകയായിരുന്നു. മറ്റൊരു ഉദ്യോഗസ്ഥനെ വെച്ച് അന്വേഷണം നടത്തണമെന്ന അസദിന്റെ ആവശ്യം ബിസിസിഐ തള്ളി.

---- facebook comment plugin here -----

Latest