National
ബാബരി മസ്ജിദ് ധ്വംസനം: കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി നാലാഴ്ചത്തേ് നീട്ടി
ന്യൂഡല്‍ഹി: ബാബാരി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി നാലാഴ്ചത്തേ് നീട്ടി. കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നതിനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചാണ് സുപ്രിം കോടതി നടപടി. ബാബരി മസ്ജിദ് തകര്‍ത്ത സംഭവത്തിലെ ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്ക് എതിരെ സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് നിലവിലുള്ളത്. ഒന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി അടക്കമുള്ളവര്‍ക്കെതിരെയും മറ്റൊന്ന് ബാബരി മസ്ജിദ് തകര്‍ത്ത കര്‍സേവകര്‍ക്ക് എതിരെയുമാണ്.
അഡ്വാനി അടക്കം 21 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 153എ (സമുദായങ്ങള്‍ തമ്മില്‍ ശത്രുത ഉണ്ടാല്‍), 153ബി (ദേശീയ ഉദ്ഗ്രഥനം തകര്‍ക്കല്‍), 505ബി (പൊതുസമാധാനം തകര്‍ക്കും വിധത്തില്‍ തെറ്റായ പ്രസ്താവന നടത്തല്‍) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്.