National
ദളിത് ഗവേഷകന്റെ ആത്മഹത്യ: കേന്ദ്ര മന്ത്രി ബന്ദാരു ദത്താത്രേയക്കെതിരെ കേസെടുത്തു

ബന്ദാരു ദത്താത്രേയ
ന്യൂഡല്‍ഹി: ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ദളിത് ഗവേഷക വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താത്രേയ, യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപ്പാ റാവു പോഡിലേ എന്നിവര്‍ക്കക്കെതിരെ പോലിസ് കേസ് രജി

രോഹിത് വെമുല
സ്റ്റര്‍ ചെയ്തു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് കേസ്.
ഞായറാഴ്ചയാണ് ഹൈദരാബാദ് യൂനിവേഴ്‌സ്റ്റിയിലെ ഗവേഷകനായ രോഹിത് വെമുലയെ ക്യാമ്പസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഹിത് അടക്കം അഞ്ച് ഗവേഷകരെ സര്‍വകലാശാല കഴിഞ്ഞ വര്‍ഷം സസ്‌പെന്‍ഡ് ചെയ്തിരുന്നു.
---- facebook comment plugin here -----