Kerala
ബാര്‍കോഴകേസ്: വിജിലന്‍സ് അന്വേഷണത്തിനെതിരെ ഹൈക്കോടതി വിമര്‍ശനം
കൊച്ചി: ബാര്‍കോഴകേസില്‍ വിജിലന്‍സ് അന്വേഷണത്തിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. വിജലന്‍സ് അന്വേഷണത്തിനുപകരം പുതിയ അന്വേഷണം ഏര്‍പ്പെടുത്തുന്നത് ആലോചിക്കേണ്ടവരുമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിജിലന്‍സ് അന്വേഷണം ഫലപ്രദമല്ലെന്നും ജസ്റ്റിസ് കമാല്‍പാഷ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് സത്യം അറിയാന്‍ അവകാശമുണ്ടെന്നും കോടതി പറഞ്ഞു. കെ ബാബു ബിജു രമേശിനെതിരെ നല്‍കിയ അപകീര്‍ത്തിക്കേസ് റദ്ദു ചെയ്യാന്‍ ബിജു നല്‍കിയ ഹര്‍ജി പരിഗണിക്കെവയായിരുന്നു കോടതിയുടെ പരാമാര്‍ശം.
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയ്‌ക്കെതിരെ തെളിവില്ലെന്ന് കാണിച്ച് അന്വേഷണോദ്യോഗസ്ഥന്‍ ആര്‍ സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയുടെ രാജിയിലേക്ക് വഴിവെച്ചത് ജസ്റ്റീസ് കമാല്‍ പാഷയുടെ പരാമര്‍ശങ്ങളായിരുന്നു.