Connect with us

International

യമനില്‍ സഉൗദി വ്യോമാക്രമണം; 20 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

സന്‍ആ: യമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനമായ സന്‍ആയില്‍ പോലീസുകാര്‍ ഉപയോഗിച്ചിരുന്ന കെട്ടിടത്തിന് നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്.

കൊല്ലപ്പെട്ടവരില്‍ ഏറെയും പോലീസുകാരും ഹൂത്തിവിമതരുമാണ്. കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവിധകാര്യങ്ങള്‍ക്കായി സമ്മേൡച്ചിരുന്നത് ഈ കെട്ടിടത്തിലായിരുന്നു. ചില സമയങ്ങളില്‍ ഹൂത്തി വിമതരും കെട്ടിടം ഉപയോഗപ്പെടുത്താറുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയാണ് ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Latest