National
ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; ജാതി പ്രശ്‌നങ്ങളുടെ പേരിലല്ലെന്ന് സ്മ്യതി ഇറാനി
ന്യൂഡല്‍ഹി: ദലിത് വിദ്യാര്‍ഥി രോഹിതിന്റെ മരണം ജാതിപ്രശ്‌നങ്ങളുടെ പേരിലല്ലെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി. ദളിതനായത് കൊണ്ടല്ല വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടയുത്തതെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ച എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗങ്ങളെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചതാണ്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ കുറിപ്പില്‍ സര്‍വകലാശാല അധികൃതര്‍ക്കെതിരെയോ രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയോ എംപിയ്‌ക്കെതിരെയോ ആക്ഷേപം ഉന്നയിച്ചിട്ടില്ല. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായിട്ടും ഇതിനെ ജാതി പ്രശ്‌നമായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം നടക്കുകയാണെന്നും സ്മ്യതി ഇറാനി പറഞ്ഞു. ബന്ദാരു ദത്താത്രേയ മാത്രമല്ല സര്‍വകലാശാലയിലെ സംഭവവികാസങ്ങളെ കുറിച്ച് പരാതിപെട്ടത്.
വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ഹനുമന്ത റാവുവും നവംബര്‍ 17ന് കത്തെഴുതിയിരുന്നു. ഇത് ഒരു സ്വാഭാവിക നടപടിയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ് ഇതില്‍ രാഷ്ടരീയ മുതലെടുപ്പ് നടത്തുകയാണ്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും സ്മൃതി ഇറാനി പറഞ്ഞു. ചിലര്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ സ്മൃതി ഇറാനി പറഞ്ഞു.
ഓഗസ്റ്റില്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനും മറ്റൊരു വിദ്യാര്‍ത്ഥിയും തമ്മില്‍ നടന്ന സംഘര്‍ഷം ദളിതനും ദളിതനല്ലാത്തവനും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നില്ല. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടതിനാലാണ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ കടുത്ത നടപടികളെടുത്തത്. കോളേജില്‍ നിന്നുള്ള സസ്‌പെന്‍ഷനെതിരെ രോഹിത്ത് ഉള്‍പ്പെടെയുള്ള നാലു വിദ്യാര്‍ഥികളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്‌റ്റേ നല്‍കാന്‍ കോടതി വിസ്സമ്മിതിച്ചിരുന്നു.
തെലങ്കാനാ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി ഹനുമന്ത റാവുവും നവംബര്‍ 17ന് കത്തെഴുതിയിരുന്നു. ഇത് ഒരു സ്വാഭാവിക നടപടിയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു. കോണ്‍ഗ്രസ് ഇതില്‍ രാഷ്ടടീയ മുതലെടുപ്പ് നടത്തുകയാണ്. ഇത് ദൗര്‍ഭാഗ്യകരമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.