National
നേതാജിക്ക് ഡല്‍ഹിയില്‍ ഉചിതമായ സ്മാരകം വേണമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന് ഡല്‍ഹിയില്‍ ഉചിതമായ സ്മാരകം പണിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നേതാജിക്ക് ദില്ലിയില്‍ ഉചിതമായ സ്മാരകം വേണമെന്ന് യെച്ചൂരി. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ കാര്യാലയം നേതാജി ഭവന്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. ഫോര്‍വേഡ് ബ്ലോക്ക് മുതിര്‍ന്ന നേതാവ് അശോക് ഗുപ്ത, പ്രകാശ് കാരാട്ട്, ഡി രാജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുഭാഷ് ചന്ദ്രബോസിന്റെ ചിത്രം ആലേഖനം ചെയ്തുകൊണ്ടുള്ള കറന്‍സി പുറത്തിറക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ ആവശ്യപ്പെട്ടു. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ് അടുക്കവെ സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ദേവരാജന്‍ പറഞ്ഞു.
---- facebook comment plugin here -----