Connect with us

Kerala

ധാര്‍മ്മികത ഉണ്ടെങ്കില്‍ പിണറായി യാത്ര നിര്‍ത്തിവെക്കണം; കെ ബാബു

Published

|

Last Updated

കൊച്ചി: ധാര്‍മികത ഉണ്ടെങ്കില്‍ ലാവ്‌ലിനില്‍ ആരോപണവിധേയനായ പിണറായി നവകേരളയാത്ര നിര്‍ത്തണമെന്ന് കെ ബാബു പറഞ്ഞു. രാഷ്ട്രിയ ധാര്‍മ്മികത ഉയര്‍ത്തികാട്ടാനാണ് താന്‍ രാജിവെച്ചതെന്നും ഈ മാന്യത പിണറായിയും കാണിക്കണമെന്നും കെ ബാബു പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പിണറായിയ്ക്ക് രാഷ്ര്ട്രിയ മാന്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം തൃപ്പൂണിത്തുറയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം നഗരത്തില്‍ ബിജു രമേശിന് നിരവധി അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്നും ഒരു കോടിയോളം നികുതി അടയ്ക്കാനുണ്ടെന്നും ബാബു ആരോപിച്ചു. ബിജു രമേശിന്റെ കയ്യേറ്റങ്ങള്‍ക്കെതിരെ ഇടതുമുന്നണി നടപടി എടുക്കുമോ എന്നും കെ ബാബു ചോദിച്ചു. ശിവല്‍കുട്ടി എംഎല്‍എയാണ് ബിജു രമേശിന്റെ സംരക്ഷകനെന്നും അദ്ദേഹം പറഞ്ഞു. രാജി സമര്‍പ്പിക്കേണ്ടത് മുഖ്യമന്ത്രിക്കാണെന്നും കെപിസിസി പ്രസിഡണ്ടിനല്ലെന്നും കെ.പി.സി.സി സ്ഥാനങ്ങള്‍ രാജിവെക്കുമ്പോള്‍ മാത്രമേ കെ.പി.സി.സി പ്രസിഡന്റിനെ കാണേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജിക്കാര്യം സുധീരനുമായി ചര്‍ച്ച ചെയ്യാത്ത വിഷയത്തില്‍ പ്രതികരിക്കുകയായിരിന്നു അദ്ദേഹം.

Latest