Connect with us

Kerala

കോവൂര്‍ കുഞ്ഞിമോന്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: ആര്‍എസ്പി നേതാവ് കോവൂര്‍ കുഞ്ഞിമോന്‍ കുന്നത്തൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം സ്പീക്കര്‍ക്ക് കൈമാറി. ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കശുവണ്ടിത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഫലപ്രദമായ നടപടികളെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്നും കുഞ്ഞിമോന്‍ പറഞ്ഞു. ഈ അഴിമതി സര്‍ക്കാറിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ ധാര്‍മ്മികത അനുവദിക്കാത്തതിനാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.

Latest