Connect with us

Ongoing News

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍:സാനിയ -ഹിംഗിസ് സഖ്യത്തിന് വിജയം

Published

|

Last Updated

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത മിക്‌സഡ് ഡബിള്‍സ് കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം നേടി. തുടര്‍ച്ചയായ മൂന്നാം ഗ്രാന്റ് സ്ലാം കിരീടമാണ് ഇന്തോ-സ്വിസ് ജോഡി നേടിയത്. ഫൈനലില്‍ ആഡ്രേയ -ലൂസി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയ സഖ്യം പരാജയപ്പെടുത്തിയത്.

ലോക ഒന്നാം നമ്പര്‍ ജോഡിയുടെ 12-ാം കിരീട നേട്ടമാണ് മെല്‍ബണിലേത്. ഫൈനല്‍ ജയത്തോടെ തോല്‍വി അറിയാതെ 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനും സഖ്യത്തിനു കഴിഞ്ഞു.