Connect with us

Kerala

സരിതയുടെ ആരോപണം അടിസ്ഥാന രഹിതം: തിരുവഞ്ചൂര്‍

Published

|

Last Updated

കോട്ടയം: സരിത എസ് നായര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തരമന്ത്രിയായിരുന്ന താന്‍ ബ്ലാക്ക് മെയില്‍ ചെയ്ത് തരംതാഴുമോയെന്ന് അദ്ദേഹം ചോദിച്ചു. കേട്ടുതഴമ്പിച്ച മൂര്‍ച്ചയില്ലാത്ത ആരോപണങ്ങളാണ് വീണ്ടും ഉന്നയിക്കുന്നത്. അതൊന്നും കാര്യമാക്കുന്നില്ല. തിരഞ്ഞെടുപ്പ് അടുത്തതിനാലാണ് ആരോപണങ്ങള്‍ ഉയരുന്നത്. മുമ്പും ഇത്തരം വിവാദങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം അവസാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ വിവാദ ദൃശ്യങ്ങള്‍ വെച്ച് തിരുവഞ്ചൂര്‍ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് സരിത പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂര്‍.

Latest