Connect with us

Kerala

വിജിലന്‍സ് ജഡ്ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ്

Published

|

Last Updated

തിരുവനന്തപുരം: തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്എസ് വാസനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ്. ജഡ്ജി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് വശംവദനായെന്ന് അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന പുറത്തുകൊണ്ടുവരും. മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവിടാന്‍ ജഡ്ജ് അനാവശ്യ തിടുക്കം കാണിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രാഥമിക അന്വേഷണം നടത്തണമായിരുന്നു. അത് ചെയ്യുന്നതിന് മുമ്പാണ് മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

---- facebook comment plugin here -----

Latest