Connect with us

Ongoing News

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-ട്വന്റിയിലും ഇന്ത്യക്ക് ജയം

Published

|

Last Updated

മെല്‍ബണ്‍: ഏകദിന പരമ്പരയിലെ തോല്‍വിക്ക് മധുരപ്രതികാരമായി ഇന്ത്യ ട്വന്റി-ട്വന്റി പരമ്പര സ്വന്തമാക്കി. ആദ്യ മല്‍സരത്തില്‍ 37 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മല്‍സരത്തില്‍ 27 റണ്‍സിനാണ് ജയിച്ചത്. മൂന്ന് മല്‍സരങ്ങളുള്ള പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-1ന് മുന്നിലെത്തി.

185 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ കംഗാരുക്കള്‍ 20 ഓവറില്‍ എട്ട് വിക്കറ്റിന് 157 റണ്‍സില്‍ ഒതുങ്ങി. ആരോണ്‍ ഫിഞ്ചും (48 പന്തില്‍ 72) ഷോണ്‍ മാര്‍ഷും (23 പന്തില്‍ 23) ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയെങ്കിലും മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഓസീസിന് കാലിടറുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ(47 പന്തില്‍ 60), വിരാട് കോഹ്ലി (33 പന്തില്‍ 59*), ശിഖര്‍ ധവാന്‍ (32 പന്തില്‍ 42) എന്നിവരുടെ മികവിലാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

---- facebook comment plugin here -----

Latest