Kerala
ബാര്‍ അസോസിയേഷന്‍ പിളര്‍ന്നു; ഒരു വിഭാഗം പുതിയ സംഘടന രൂപീകരിച്ചു

കൊച്ചി: സംസ്ഥാനത്തെ ബാര്‍ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷനിലെ ഒരു വിഭാഗം ബദല്‍ സംഘടന രൂപീകരിച്ചു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ വിഎം രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘടന രൂപീകരിച്ചത്. നൂറ്റമ്പതോളം ബാറുടമകളുടെ പിന്തുണയിലാണ് സംഘടന രൂപീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബാര്‍ ലൈസന്‍സ് നേടാനുള്ള ശ്രമത്തിലാണ് പുതിയ സംഘടനയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. ബാര്‍ ലൈസന്‍സ് നേടുന്നതിന് വേണ്ടിയുള്ള സുപ്രീംകോടതിയിലെ കേസില്‍ കക്ഷി ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ അസോസിയേഷനോട് പിരിച്ച പണത്തിന്റെ കണക്കു ചോദിക്കും. എന്നാല്‍ ബാര്‍കോഴ സംബന്ധിച്ച കേസില്‍ കക്ഷി ചേരാനില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
---- facebook comment plugin here -----