Connect with us

International

മുസ്ലിംകള്‍ അമേരിക്കയുടെ അവിഭാജ്യഘടകമെന്ന്‌ ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: മുസ്ലിംകള്‍ അമേരിക്കയുടെ അവിഭാജ്യഘടകമാണെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ബാള്‍ട്ടിമോറിലെ പള്ളിയില്‍ മുസ്ലിംകളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഒബാമ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ മല്‍സരരംഗത്തുള്ള ഡോണാള്‍ഡ് ട്രംപിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്. ഒരു വിശ്വാസത്തിനെതിരായ ആക്രമണം എല്ലാ വിശ്വാസങ്ങള്‍ക്കും എതിരായ ആക്രമണമാണെന്ന് ഒബാമ പറഞ്ഞു.

മുസ്ലിംകളെ അമേരിക്കയില്‍ പ്രവേശിപ്പിക്കരുതെന്ന ട്രംപിന്റെ പ്രസംഗം വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഒബാമ പറഞ്ഞു. ചുരുക്കം ചില ആളുകളുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അമേരിക്കയിലെ മുഴുവന്‍ മുസ്ലിംകളേയും ഒറ്റപ്പെടുത്തരുത്. അത്തരക്കാര്‍ക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും ഒബാമ പറഞ്ഞു.

Latest