Connect with us

Techno

എച്ച് ടി സി ഡിസയര്‍ 626 ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: എച്ച് ടി സി യുടെ പുതിയ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണായ ഡിസയര്‍ 626 ഇന്ത്യന്‍ വിപണിയിലെത്തി.14,990 രൂപയാണ് ഫോണിന്റെ വില. ഇന്ത്യയിലെ പ്രമുഖ റീടെയ്ല്‍ ഷോപ്പുകളില്‍ ഫോണ്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയുള്ള ഈ ഡ്യുയല്‍ സിം ഫോണ്‍ ലോലിപോപ്പ് 5.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. 2ജിബി റാം. 16ജിബി ഇന്റേണല്‍ മെമ്മറി. 128 ജിബി വരെ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും. 2000എം.എ.എച്ച് ആണ് ബാറ്ററി ശേഷി. 8മണിക്കൂര്‍ ടോക്ടൈമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും അഞ്ച് മെഗാ പിക്‌സലിന്റെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്. 1.7ജിഗാ ഒക്ടാകോര്‍ മീഡിയടെക്ക് എംടി6752 പ്രോസസ്സറാണ് ഫോണിലുള്ളത്.

Latest