Connect with us

Kerala

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയുവെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നൂറ് ശതമാനവും വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കെപിസിസി വിശാല എക്‌സിക്യുട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീര്‍ച്ചയായും അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ ഒരിക്കലും കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കഴിയില്ല. കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്നും രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഒരു കുടുംബമാണെന്നും രാഹുല്‍ഗാന്ധി ഓര്‍മ്മിപ്പിച്ചു.

പാര്‍ട്ടിയിലെ ഓരോ മുതിര്‍ന്ന നേതാക്കള്‍ക്കും ശക്തിയും ദൗര്‍ബല്യവുമുണ്ട്. ഒരാള്‍ക്കില്ലാത്ത ഗുണങ്ങള്‍ അടുത്തയാള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരും ഒരുമിച്ച് നീങ്ങണം. തല്‍ക്കാലം തര്‍ക്കങ്ങളും യുദ്ധവും നിര്‍ത്തിവെക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.ഇപ്പോള്‍ ഒന്നിച്ച് നിന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തമ്മിലടി വീണ്ടും തുടരാമെന്നും രാഹുല്‍ പറഞ്ഞു. അപ്പോള്‍ ആ യുദ്ധത്തിന് സാക്ഷിയാകാന്‍ താനും വരാമെന്നും കോണ്‍ഗ്രസ് നേതാക്കളോട് ഉപാധ്യക്ഷന്‍ പറഞ്ഞു. ഒന്ന് രണ്ട് മാസത്തേക്കെങ്കിലും തര്‍ക്കം ഒഴിവാക്കണമെന്ന ആവശ്യത്തോടെ തന്നെയാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

---- facebook comment plugin here -----