Kerala
കേരളത്തിന്റെ വളര്‍ച്ചാനിരക്ക് കൂടിയെന്ന് സാമ്പത്തിക സര്‍വേ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടിയെന്ന് സാമ്പത്തിക സര്‍വേ. പൊതുകടം വര്‍ധിച്ചു, കാര്‍ഷിക മേഖലയില്‍ നെഗറ്റീവ് വളര്‍ച്ചയാണെന്നും റവന്യൂ കമ്മി മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയെന്നും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
6.67 ശതമാനമാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച. ആളോഹരി വരുമാനം 6.15 ശതമാനം കൂടി. റവന്യൂ കമ്മി മുന്‍ വര്‍ഷത്തെക്കാള്‍ കൂടി. 2.78 ശതമാനമാണ് റവന്യൂ കമ്മി. റവന്യൂ ചിലവ് 18.6 ശതമാനം കൂടി. മൂലധനച്ചിലവ് കുറഞ്ഞു.
---- facebook comment plugin here -----