National
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും നേരിട്ട് ഹാജരാവേണ്ടെന്ന് കോടതി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേരിട്ട് ഹാജരാവേണ്ടെന്ന് സുപ്രീംകോടതി. സോണിയയും രാഹുലും സാമൂഹികമായി ഉന്നത നിലയിലുള്ളവരായതിനാല്‍ അവര്‍ ഒളിവില്‍ പോവാന്‍ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം വാദം കേള്‍ക്കുന്ന കോടതിക്ക് ആവശ്യമെന്ന് തോന്നിയാല്‍ അവരെ വിളിച്ച് വരുത്താമെന്നും സുപ്രീംകോടതി പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസമാണ് സുപ്രീംകോടതി വിധി. കേസില്‍ സോണിയയും രാഹുലും നേരിട്ട് ഹാജരാകണമെന്ന് ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ ഇരുവരും നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. കേസിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്ന വിധത്തില്‍ ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സുപ്രീംകോടതി റദ്ദാക്കി.
---- facebook comment plugin here -----