Connect with us

National

ലക്ഷ്യം കാണാതെ എലിഫെന്റ് പദ്ധതി

Published

|

Last Updated

കോതമംഗലം:രാജ്യത്തെ പൈതൃകമൃഗമായി ആനകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് രണ്ട് പതിറ്റാണ്ടുമുമ്പ് കൊണ്ട്‌വന്ന എലിഫെന്റ്പദ്ധതിയാഥാര്‍ഥ്യമായില്ല. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണിത്. രാജ്യത്ത് അഭിമാനമായ ടൈഗര്‍ പ്രൊജക്ടിന്റെ മാതൃകയിലുള്ള പ്രവര്‍ത്തനം പ്രതീക്ഷിച്ചായിരുന്നു പ്രൊജക്ട് എലിഫെന്റ്‌കൊണ്ട് ആവിഷ്‌കരിച്ച ത്. എന്നാല്‍ ലക്ഷ്യത്തിലേക്ക് എത്താനായില്ലന്ന് മാത്രമല്ല കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നീക്കവുമുണ്ടായില്ല.

ഇതിനെ തുടര്‍ന്ന് 2010 ഫെബ്രുവരി 15ന് പ്രൊജക്ട് എലിഫെന്റ് കര്‍മസേനക്ക് കേന്ദ്ര വനംപരിസ്ഥിതിമന്ത്രാലയം രൂപം നല്‍കിയിരുന്നു. ആനകളുടെ സംരക്ഷണത്തിനായി രൂപവത്കരിച്ച കര്‍മസേന തയ്യാറാക്കിയ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനം കൃത്യമായി നടപ്പാക്കാനായില്ലന്ന് കഴിഞ്ഞവര്‍ഷം അവസാനം ചേര്‍ന്ന ് പ്രൊജക്ട് എലിഫെന്റ് സ്റ്റിയറിംഗ് കമ്മിറ്റിയോഗം വിലയിരുത്തിയിരുന്നു. നിലവിലുള്ള കര്‍മസേനയുടെ റിപ്പോര്‍ട്ട് നടപ്പിലാക്കാനായില്ലങ്കിലും പുതിയ കര്‍മസേന രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചു. പ്രത്യേക 16 എലിഫെന്റ് റിസര്‍വ്കളും നിരവധി ആന സംരക്ഷണമേഖലകളുമുണ്ട്. ഈ വനപ്രദേശങ്ങളെല്ലാം വന്‍പരിസ്ഥിതി പ്രാധാന്യമുള്ളവയാണ.് വന മേഖലകളുടെ സംരക്ഷണത്തിനുള്ള നടപടി വേണമെന്ന് നിലവിലുള്ള കര്‍മസേനയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.

രാജ്യത്തെ 88 ആനത്താരകള്‍ സഞ്ചാരപഥം ഖനനം, ജലസേചന പദ്ധതികള്‍, റോഡുകള്‍, വ്യവസായ സംരഭങ്ങള്‍, വനംകൈയേറ്റം എന്നിവകൊണ്ട് തടസ്സപ്പെട്ടിരിക്കുകയാണ.് ഇത് ആനകളുടെ ആവാസ വ്യവസ്ഥക്ക് തിരിച്ചടിയാണ്. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിയുടെ ചുവപ്പു പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ.് ആനകള്‍ വംശനാശ ഭീഷണി നേരിടുന്നതിനാലാണ് ഈ പട്ടികയില്‍ ഉള്‍പ്പെട്ടത്. ആനകളുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞുവരികയാണന്നും കണ്ടെത്തിയിട്ടുണ്ട.്
കേരളം, കര്‍ണാടക, തമിഴ്‌നാട്, ആസാം, ഒഡീഷ, ബംഗാള്‍, മേഘാലയ, ത്രിപുര, മണിപൂര്‍, മിസോറാം, ഉത്താരഞ്ചല്‍, ജാര്‍ഖണ്ഡ് എന്നിവടങ്ങളിലെ വനങ്ങളില്‍ ആനകളെ കണ്ടുവരുന്നുണ്ട്‌ . ഏറ്റവും കൂടുതല്‍ ആനകളെ കണ്ടുവരുന്നത് പശ്ചിമഘട്ട മേഖലയില്‍ പെടുന്ന തമിഴ്‌നാട്ടിലെ മുതുമല, കര്‍ണാടകത്തിലെ ബന്ദിപൂര്‍, കേരളത്തിലെ വയനാട് വനമേഖലകളിലാണ.് ഈ മുന്ന് സംരക്ഷണ മേഖലകള്‍ ചേര്‍ന്നുകിടക്കുന്നു എന്ന പ്രത്യേകതയുണ്ട്‌.

രാജ്യത്തെ പൈതൃക മൃഗമെന്നത് കൂടാതെ കേരളം, കര്‍ണാടകം, ഒറീസ്സ, ജാര്‍ഖണ്ഡ ്എന്നിവിടങ്ങളിലെ സംസ്ഥാന മൃഗംകൂടിയാണ് ആന. ആനകളുടെ എണ്ണം കുറയുന്നത് കൊണ്ടും സംരക്ഷണം ആവശ്യമായതിനാലും 1986മുതല്‍ രാജ്യത്ത് ആനക്കൊമ്പിന്റെ അഭ്യന്തര വിപണനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ആനക്കൊമ്പ് വ്യാപാരം ഇപ്പോഴും സജീവമാണന്നാണ് പിന്നീട് പുറത്ത്‌വന്ന ആനവേട്ട കേസുകള്‍ വ്യക്തമാക്കുന്നത.് കേരളത്തില്‍ 1990ല്‍ വാഴച്ചാല്‍, പറമ്പികുളം എന്നിവടങ്ങളിലും 2015ല്‍ ഇടമലയാര്‍, പുയംകുട്ടി, വാഴച്ചാല്‍ മേഖലകളിലും വന്‍ആനവേട്ട നടന്നിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ആനവേട്ടയും ഇവയുടെ ആവാസവ്യവസ്ഥക്കുണ്ടായ പ്രതികൂല സാഹചര്യങ്ങളും ആനകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വര്‍ധിപ്പിച്ചിരിക്കുകയാണ.് പ്രൊജക്ട് എലിഫെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും സംസ്ഥാന തലങ്ങളില്‍ പ്രത്യേക കര്‍മസമതി രൂപവത്കരിച്ച് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് വന്യജീവി സ്‌നേഹികള്‍ ആവശ്യപ്പെടുന്നത്.

Latest