Connect with us

Kerala

ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ വിമര്‍ശനവുമായി മോഹന്‍ലാല്‍

Published

|

Last Updated

കോഴിക്കോട്: ജെഎന്‍യു വിവാദത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ മോഹന്‍ലാല്‍. തന്റെ ബ്ലോഗിലെഴുതി പുതിയ കുറിപ്പിലാണ് ജെഎന്‍യു വിദ്യാര്‍ഥികള്‍ക്കെതിരെ മോഹന്‍ലാല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ സംസ്‌കാരത്തിന്റെ സര്‍വകലാശാലയിലയക്കണമെന്നും അപ്പോള്‍ അവര്‍ മുദ്രാവാക്യം വിളിക്കുന്ന അതേ ആവേശത്തില്‍ സല്യൂട്ട് ചെയ്യാനും പഠിക്കുമെന്നും മോഹന്‍ലാല്‍ പറയുന്നു.

നിരവധി സൈനികര്‍ രാജ്യത്തിനായി മരിച്ചുവീഴുമ്പോള്‍ നമ്മള്‍ രാജ്യസ്‌നേഹം എന്നതിനെ കുറിച്ച് വൃത്തികെട്ട രീതിയില്‍ തല്ല് കൂടുകയാണ്. നമ്മുടെ മക്കള്‍ക്ക് ഇന്ത്യയെന്ന് അത്ഭുതത്തെ കുറിച്ചും അതിന്റെ സംസ്‌കാരത്തെ കുറിച്ചും പറഞ്ഞുകൊടുക്കാത്തത് എന്തുകൊണ്ടാണെന്നും ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകമെങ്കിലും വായിക്കാന്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നും മോഹന്‍ലാല്‍ തന്നെ ബ്ലോഗില്‍ ചോദിക്കുന്നു.