Connect with us

Business

നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരിക്കുമെന്ന് സാമ്പത്തിക സര്‍വെ

Published

|

Last Updated

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 7നും 7.5 ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ കുറവാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. ലോക സാമ്പത്തികരംഗം ദുര്‍ബലമായി തുടരുകയാണെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്കിനെ ബാധിച്ചേക്കാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

വളര്‍ച്ചക്ക് അനുകൂലമായി നിരവധി ആഭ്യന്തര ഘടകങ്ങള്‍ ഉണ്ട്. സാധാരണ ഗതിയില്‍ മണ്‍സൂണ്‍ ലഭ്യമാവുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏഴാം ശമ്പളക്കമീഷന്‍ നടപ്പാക്കുകയും ചെയ്താല്‍ ആഭ്യന്തര വളര്‍ച്ചയില്‍ അത് അനുകൂലമായി പ്രതിഫലിക്കും. അതേസമയം, ആഗോള വിപണിയില്‍ എണ്ണവിലയിലെ അസ്ഥിതര മേല്‍പറഞ്ഞ അനുകൂല ഘടകങ്ങള്‍ അപ്രസക്തമാവുമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റും സാമ്പത്തിക നയങ്ങളും കൊണ്ട് അസാധാരണമായ വെല്ലുവിളികളെയും സമ്പദ്ഘടനയെ തളര്‍ത്തുന്ന ബാഹ്യ ഘടകങ്ങളെയും അതിജീവിക്കനാവും.

രാജ്യത്തിന്റെ സ്ഥൂല സമ്പദ് രംഗം സ്ഥിരതയുള്ളതാണ്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്പദ് ഘടനയുള്ള രാജ്യങ്ങളില്‍ ആണ് ഇന്ത്യയുടെ സ്ഥാനമെന്നും എങ്കിലും ആഗോള തലത്തിലുള്ള പ്രതികൂല കാലാവസ്ഥയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായും റിപോര്‍ട്ട് ഊന്നിപ്പറയുന്നു.

Latest