Connect with us

Gulf

മലയാളീ സമ്പന്നരില്‍ എം എ യൂസുഫലി ഒന്നാമത്

Published

|

Last Updated

ദുബൈ: ചൈനയിലെ ഹുറുന്‍ ഗ്ലോബല്‍ പുറത്തിറക്കിയ മലയാളി സമ്പന്നരുടെ പട്ടികയില്‍ ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി ഒന്നാമത്. 600 കോടി യു എസ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
220 കോടി ഡോളറിന്റെ ആസ്തിയുള്ള രവി പിള്ളയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെംസ് ഗ്രൂപ്പിന്റെ സണ്ണി വര്‍ക്കി 150 കോടി ഡോളറുമായി മൂന്നാം സ്ഥാനത്തുണ്ട്. ഇന്‍ഫോസിസിന്റെ എസ് ഗോപാലകൃഷ്ണന്‍, കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ചെയര്‍മാനും എം ഡിയുമായ ടി എസ് കല്യാണ രാമന്‍, പി എന്‍ സി ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ പി എന്‍ സി മേനോന്‍, ജോയ് ആലുക്കാസ് ജ്വല്ലറി എം ഡി ജോയ് ആലുക്കാസ്, ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ എസ് ഡി ഷിബുലാല്‍, മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം ജി ജോര്‍ജ് മുത്തൂറ്റ്, ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ആദ്യ പത്തിലുള്ള മലയാളികള്‍.

---- facebook comment plugin here -----

Latest