Connect with us

Kerala

നവംബര്‍ ഒന്നിന് കൊച്ചി മെട്രോ യാത്രക്കാരുമായി ഓട്ടം തുടങ്ങും: ഇ ശ്രീധരന്‍

Published

|

Last Updated

തിരുവനന്തപുരം: നവംബര്‍ ഒന്നിന് കൊച്ചി മെട്രോ യാത്രക്കാരുമായി ഓട്ടം തുടങ്ങുമെന്ന് ഇ ശ്രീധരന്‍. ആലുവ മുതല്‍ പാലാരിവട്ടം വരെയാകും സര്‍വീസ്. മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വീസ് നടത്തുന്നതിനാണ് ശ്രമമെന്നും ശ്രീധരന്‍ പറഞ്ഞു. ഇന്ന് കളമശ്ശേരി വരെ ട്രയല്‍ റണ്‍ നടക്കുന്നുണ്ട്. മാര്‍ച്ച് 15ന് ലുലുവരെ ട്രയല്‍ റണ്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏത് സര്‍ക്കാര്‍ വന്നാലും തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ കഴിയുമെന്നുറപ്പുണ്ട്. ലൈറ്റ് മെട്രോ പദ്ധതിക്കായി 4,733 കോടിയുടെ വായ്പ ജപ്പാന്‍ സര്‍ക്കാര്‍ ഏജന്‍സിയായ ജൈക്കയില്‍ നിന്ന് എടുക്കണമെന്ന അഭിപ്രായം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അടുത്തമാസം നാലിന് കോഴിക്കോട്ടും ഒന്‍പതിന് തിരുവനന്തപുരത്തും നടക്കും. രാജ്യത്തെ ആദ്യ ലൈറ്റ് മെട്രോ പദ്ധതിയായതിനാല്‍ സഹകരിക്കാന്‍ ഡിഎംആര്‍സിക്ക് പ്രത്യേക താല്‍പര്യമുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest